ഇത് ഇൻഫർമേഷൻ ഓഫീസറുടെ സന്ദേശമല്ല
കനത്ത മഴയെതുടർന്ന് തിരുവനന്തപുരം ജില്ലയിൽ 2023 ഡിസംബർ 18ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം. തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ പേരിലാണ് വ്യാജസന്ദേശം പ്രചരിച്ചത്. തികച്ചും തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് 17.12.2023 രാത്രി 9.50നു ഔദ്യോഗിക കുറിപ്പ് ഇറക്കി. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും നിലവിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ഇത്തരത്തിൽ അറിയിപ്പ് നൽകിയിട്ടില്ല എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക തീരുമാനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക. ഫോർവേഡ് ചെയ്യുന്നതിനു മുൻപ് സന്ദേശം ശരിയാണോ എന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.