ആംബുലന്‍സില്‍ പേവിഷബാധയേറ്റ കുട്ടി: പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം


പേവിഷബാധയേറ്റകുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട്  പ്രചരിക്കുന്നതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. ജനുവരി 26 ന് റിപ്പബ്ലിക്ക്ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്കൂടിയായ വിദ്യാര്‍ത്ഥിക്ക് സുഖമില്ലാതാവുകയും ഉടന്‍ തന്നെ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.