വ്യാജസന്ദേശങ്ങള്‍ അരുത്

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന ഈ വീഡിയോ (സ്‌ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുത്തിരിക്കുന്നു) കേരളത്തില്‍ നിന്ന് ഉള്ളതല്ല എന്ന് അറിയിച്ചു കൊള്ളുന്നു. ഈ വീഡിയോ കേരത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ചിത്രീകരിച്ചതാണ് എന്ന വ്യാജ അവകാശവാദത്തോടെ അന്യ സംസ്ഥാന തൊളിലാളികള്‍ക്കു എതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകളോ മെസ്സേജുകളോ ശ്രദ്ധയില്‍ പെട്ടാല്‍, ദയവായി ഞങ്ങളെ അറിയിക്കുക.