An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 26th November 2026

റേഷൻ കാർഡ് റദ്ദാക്കിയെന്ന പേരിൽ പ്രചരിക്കുന്ന SMS സന്ദേശങ്ങൾ വ്യാജം; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് !

റേഷൻ കാർഡ് ഇ-കെവൈസി റദ്ദാക്കിയെന്നും കാർഡ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നും കാണിച്ച് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് വരുന്ന SMS സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. തട്ടിപ്പുകാർ അയക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് വകുപ്പ് കർശന മുന്നറിയിപ്പ് നൽകി.  

പൊതുവിതരണ വകുപ്പ് ഇത്തരത്തിൽ യാതൊരുവിധ സന്ദേശങ്ങളും ഉപഭോക്താക്കൾക്ക് അയക്കുന്നില്ല. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോർത്തുന്നതിനായി സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫിഷിംഗ് ലിങ്കുകളാണിവ.   

ഇത്തരത്തിൽ ലഭിക്കുന്ന SMS-കളിലെ ലിങ്കുകൾ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ഔദ്യോഗിക അറിയിപ്പുകൾക്കും റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾക്കും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ civilsupplieskerala.gov.in മാത്രം ആശ്രയിക്കുക. സംശയനിവാരണത്തിനായി പൊതുവിതരണ വകുപ്പിന്റെ 0471-2322155 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടാഗുകൾ

Ration Card Kerala factcheck
ഈ വാർത്ത പങ്കുവെക്കുക: