കബളിപ്പിക്കപ്പെടല്ലേ; കെ ഫോൺ സംവിധാനങ്ങൾ സുശക്തം

'കെ ഫോൺ ഓഫീസ് പൂട്ടി' എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വ്യാജ സോഷ്യൽ മീഡിയ കാർഡുകൾ വിശ്വസിക്കരുത്. കെ ഫോൺ സംവിധാനങ്ങൾ സുശക്തമായ രീതിയിൽ അതിവേഗ ഇൻ്റർനെറ്റ് പ്രദാനം ചെയ്ത് മുന്നേറുകയാണ്.


നഗരങ്ങളിൽ മുതൽ മലയോര ഗ്രാമങ്ങളിലും, കാടിനകത്തെ സെറ്റിൽമെന്റുകളിലും, ഒറ്റപ്പെട്ട തുരുത്തുകളിലും വരെ ഇൻ്റർനെറ്റ് എത്തിച്ചുകൊണ്ട്, "ഇൻ്റർനെറ്റ് എല്ലാവരുടെയും അടിസ്ഥാന അവകാശമായിരിക്കണം" എന്ന ലക്ഷ്യത്തിലേയ്ക്ക് കെ ഫോൺ എന്ന കേരള ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് കുതിക്കുന്നത്. 90,000 ൽ അധികം സംതൃപ്ത ഉപഭോക്താക്കളാണ് കെ ഫോണിന് ഉള്ളത്. ഒട്ടനവധി സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും കെ ഫോണിൻ്റെ ഇൻ്റർനെറ്റ് സേവനമാണ് തടസ്സങ്ങളില്ലാതെ ഉപയോഗിക്കുന്നത്.


ഇത്തരം വ്യാജവാർത്തകൾ തള്ളിക്കളയണം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം.