മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്ഇബി ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ല; വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതേ !


വയനാട് ദുരന്തമേഖലയിൽ വൈദ്യുതി നൽകിയതിന് കെ.എസ്.ഇ.ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒമ്പത് കോടി വാങ്ങിയതായുള്ള സോഷ്യൽമീഡിയ പോസ്റ്റുകളും പ്രചരണവും തികച്ചു അടിസ്ഥാനരഹിതമാണ്. കെ.എസ്.ഇ.ബി ദുരന്തമേഖലയിൽ സേവനമോ വൈദ്യുതിയോ എത്തിച്ചതിന് പ്രത്യേക തുക ദുരിതാശ്വാസ നിധിയിൽ നിന്ന് വാങ്ങിയിട്ടില്ല. മാത്രമല്ല, ദുരന്തമേഖലയിൽ 6 മാസം വൈദ്യുതി ചാർജ് ഈടാക്കേണ്ട എന്ന തീരുമാനവും കെ.എസ്.ഇ.ബി കൈക്കൊണ്ടിട്ടുണ്ട്. ദുരന്തപ്രദേശത്ത്  9 കോടിയോളം രൂപയുടെ നാശനഷ്ടം കെ.എസ്.ഇ.ബിയ്ക്കുണ്ടായിട്ടുണ്ട്. 


ദുരന്ത മേഖലയിൽ രക്ഷാ പ്രവർത്തനത്തിനു ആവശ്യമായ വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിച്ചതിന് വ്യാപക പ്രശംസ KSEB യ്ക്ക് ലഭിച്ചിരുന്നു. ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിൽ നിന്നും കൈപ്പറ്റിയിട്ടുമില്ല. 


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് ഇതുവരെ നൽകിയിട്ടുള്ളത്. ലഭ്യമാകേണ്ട വിവിധ സഹായങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾ കാര്യക്ഷമമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.പൊതുജനങ്ങൾ ഇത്തരം തീർത്തും വ്യാജമായ തട്ടിപ്പ് പ്രചാരണങ്ങൾ വിശ്വസിക്കരുത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളും.


Tags: