മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജ ഇ-ചെലാൻ വാട്‌സ് ആപ് സന്ദേശം പ്രചരിക്കുന്നു; ജാഗ്രത വേണം !


മോട്ടോർ വാഹനവകുപ്പിന്റെ പേരില് പ്രചരിക്കുന്ന വാട്‌സ്ആപ് വ്യാജസന്ദേശത്തിൽ പരിഭ്രാന്തരാകരുതെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ പേലും ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും.


മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. 

ഒരു പേയ്‌മെന്റ് ലിങ്ക്, .apk ആപ്പ് എന്നിവ വാട്‌സ് ആപ്പ് വഴി അയയ്ക്കുന്ന രീതി മോട്ടോർവാഹന വകുപ്പിനില്ല.


ഇത്തരം സന്ദേശങ്ങൾ ഓപ്പൺ ചെയ്യാതിരിക്കുക. Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യാനും ശ്രദ്ധിക്കണമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.