എടിഎമ്മുകളില്‍ പിന്‍തട്ടിപ്പ് തടയാന്‍ സഹായം; റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിക്കുന്നു
ആർബിഐയുടെ പേരിൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ സന്ദേശം വാട്‌സ് ആപ്പുകളിലൂടെ പ്രചരിക്കുന്നു. ഓട്ടോമെറ്റഡ് ടെല്ലർ മെഷീൻ അഥവ എടിഎമ്മിലെ ക്യാൻസൽ ബട്ടൺ രണ്ട് തവണ അമർത്തിയാൽ പിൻ നമ്പർ മോഷണം പോകുന്നത് തടയാനാകുമെന്ന് പറയുന്ന സന്ദേശമാണ് ആർബിഐയുടെ പേരിൽ വ്യാപകമായി പ്രചരിക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ സന്ദേശം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. 'എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് വളരെ ഉപകാരപ്രദമായ ഒരു ടിപ്പ്. എടിഎം കാർഡ് മെഷീനുള്ളിലേക്ക് വയ്ക്കുന്നതിന് മുൻപ് രണ്ട് വട്ടം ക്യാൻസൽ ബട്ടൺ അമർത്തുക. മറ്റാരെങ്കിലും കീപാഡ് വഴി പിൻകോഡ് സെറ്റ് ചെയ്ത് പണം തട്ടിയെടുക്കാൻ പദ്ധതിയിട്ടുണ്ടെങ്കിൽ അത് ക്യാൻസൽ ചെയ്യാൻ ഈ ടിപ്പ് സഹായിക്കും'. ഇത്് ആർബിഐ പുറപ്പെടുവിച്ചതാണെന്നും ഇടപാടുകൾക്ക് ശേഷം ഇങ്ങനെ ചെയ്യുന്നത് ശീലിക്കണമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. അതേസമയം ഈ സന്ദേശം വ്യാജമാണെന്നും ആർബി ഇത്തരത്തിലുള്ളൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല. വ്യാജസന്ദേശം പ്രചരിക്കുന്ന അവസരത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്നും എടിഎം ഇടപാടുകൾ സ്വകാര്യമായിരിക്കണം. പരിചയമില്ലാത്തവരുമായി പിൻ നമ്പർ പങ്കിടരുത്. കാർഡുകളിൽ എടിഎം പിൻ മ്പനർ എഴുതരുതെന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു.