നഴ്സ് ഡോക്ടറാകൽ; പ്രചരിക്കുന്നത് വ്യാജ സന്ദേശം

ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയവരെ എംബിബിഎസ്, ജൂനിയര്‍ ഡോക്ടര്‍മാരായി പരിഗണിക്കും എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. ഇത്തരത്തില്‍ ഒരു തീരുമാനവും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.