ആരാധനാലയങ്ങള്‍ക്ക് ഒരേ താരിഫ്

2022 ജൂണ്‍ 25നാണ് കെഎസ്ഇബിയുടെ പുതിയ താരിഫ് നിരക്ക് പ്രാബല്യത്തില്‍ വന്നത്. 6.6 ശതമാനം വര്‍ധനവാണ് പുതിയ വിജ്ഞാപനത്തില്‍ ഉണ്ടായത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള നിരക്കും മറ്റു സ്ഥാപനങ്ങളുടെ നിരക്കും വ്യത്യാസമുണ്ട്. LT-6A എന്ന കാറ്റഗറിയിലാണ് ആരാധനാലയങ്ങള്‍ ഉള്‍പ്പെട്ടിട്ടുളളത്. 308 കിലോ വാട്ട് വൈദ്യുതി വരെ സാധാരണ നിരക്കില്‍ ഉപയോഗിക്കാം എന്നാണ് വ്യവസ്ഥ. ആരാധനാലയങ്ങളില്‍ വ്യത്യസ്ത രീതിയില്‍ അധികം വൈദ്യുതി ചാര്‍ജ് ഈടാക്കുന്നു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.