'ബ്ലഡ്-ഓൺ-കോൾ' സേവനത്തിനായി ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ അല്ല 104; ശ്രദ്ധിക്കുക
രോഗികൾക്ക് രക്തം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ഹെൽപ്‌ലൈൻ നമ്പർ സ്ഥാപിച്ചതായുള്ള വാട്‌സ്ആപ്പ് സന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു.
ആവശ്യമായ രക്തം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ബ്ലഡ് ഓൺ കാൾ സേവനത്തിനായി ഹെൽപ്‌ലൈൻ നമ്പർ എന്ന പേരിലാണ് സന്ദേശം വൈറലായിരിക്കുന്നത്. 104 ആണ് ഇത്തരത്തിൽ ഹെൽപ്‌ലൈൻ നമ്പറായി വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്.
'ബ്ലഡ്-ഓൺ-കോൾ' സേവനത്തിനായി ആളുകൾക്ക് '104' ഡയൽ ചെയ്യാമെന്ന് പോസ്റ്റുകൾ അവകാശപ്പെടുന്നു, ഇത് 40 കിലോമീറ്റർ ചുറ്റളവിൽ നാല് മണിക്കൂറിനുള്ളിൽ രക്തം എത്തിക്കുമെന്ന് ഉറപ്പാക്കുന്നു.ഓരോ കുപ്പി രക്തത്തിനും 450 രൂപ ഈടാക്കുമെന്നും ഗതാഗത ചെലവ് 100 രൂപയാണെന്നും പ്രചരിക്കുന്ന പോസ്്റ്റുകളിലുണ്ട്.
'രോഗികൾക്ക് ആവശ്യമായ രക്തം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി 104 എന്ന ഹെൽപ്‌ലൈൻ നമ്പർ ഒരുക്കിയിട്ടില്ല. 104 എന്ന നമ്പർ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത ഹെൽപ്‌ലൈൻ സേവനങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ളതാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയടക്കം വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.