കളക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട്; അബദ്ധത്തിൽ വീഴരുതേ !


തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി IAS എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നതായും വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ അയക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും കളക്ടർ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെ അറിയിച്ചു.



ഫേസ്ബുക് : Collector Thiruvananthapuram 

ഇൻസ്റ്റാഗ്രാം : @collectortvpm

എക്‌സ് (ട്വിറ്റർ) : @collectortvpm

 - എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രമാണ് ഉള്ളത്.


അല്ലാതെയുള്ള മറ്റൊരു അക്കൗണ്ടിനെയും വിശ്വസിക്കുകയോ അതിനോട് പ്രതികരിക്കുകയോ ചെയ്യരുതെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിക്കുന്നു. വ്യാജ ചിത്രങ്ങളടക്കം പ്രചരിപ്പിക്കുന്ന ഇത്തരം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.


Tags: