1. ഫാക്ട്ചെക്ക് സംവിധാനം പരിശോധിക്കുന്ന സന്ദേശങ്ങള്‍ ? * സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച സന്ദേശങ്ങള്‍ മാത്രമേ ഫാക്ട് ചെക്ക് ചെയ്യുകയുളളൂ.
2.ഏതെല്ലാം മാധ്യമങ്ങള്‍ ഫാക്ട്ചെക്കിന്റെ പരിധിയില്‍ വരും ? * സാമൂഹ്യ മാധ്യമം മാത്രം. ടിവി, പത്രം എന്നിവയെ നിലവില്‍ ഫാക്ട്ചെക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
3. നിങ്ങളയക്കുന്ന സന്ദേശങ്ങള്‍ക്കുളള മറുപടി അപ്പോള്‍തന്നെ ലഭിക്കുമോ? ഇല്ല, പരിശോധനയ്ക്കുശേഷം മറുപടി ഫാക്ട് ചെക്കിന്റെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ലഭിക്കും.
4. പേര് വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയക്കാമോ? പേര് വെളിപ്പെടുത്തിയും, പേര് വെളിപ്പെടുത്താതെയും അയക്കാം.