മതപരമായ മുദ്രാവാക്യങ്ങളുമായി മാര്‍ച്ച് ചെയ്യുന്നത് കേരള പൊലീസ് അല്ല; നിയമവിരുദ്ധ പ്രചാരണം
കേരള പൊലീസ് കേഡറ്റിന്റെ അവസ്ഥ ആശങ്കാജനകമാണ് എന്ന ഹിന്ദി അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാസ്തവിരുദ്ധമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ് കേഡറ്റുകൾ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതായിട്ടാണ് പ്രചാരണം.
എന്നാൽ, നബി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടികളുമായി ഭാഗമായി ചിത്രീകരിച്ച വീഡിയോ ആണ് കേരള പൊലീസിന്റേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. വസ്തുത പരിശോധിക്കാതെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.













